നൂതന ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലും ഇഗ്നോ കോഴ്‌സുകള്‍ ചെയ്യാം, ലേണ്‍വൈസിനൊപ്പം
by Shani Dharmish
പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ലേണ്‍വൈസിനൊപ്പം നൂതന ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ കോഴ്‌സുകള്‍ ചെയ്യാം. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ (ഇഗ്നോ) എം.എസ്‌സി. ഫിസിക്‌സ്, എം.എസ്‌സി. കെമിസ്ട്രി, എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.സി.എ കോഴ്‌സുകളാണ് പുതുതായി ലേണ്‍വൈസിനൊപ്പം ചെയ്യാന്‍ അവസരം. പുതിയ കോഴ്‌സുകള്‍ തിങ്കളാഴ്ച ലോഞ്ച് ചെയ്തു. ലേണ്‍വൈസ് ടീം അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ യു.എസിലെ ആര്‍മി റിസര്‍ച്ച് ലബോറട്ടറിയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ. സി. ജാബിര്‍ മുഖ്യാതിഥിയായി. എളുപ്പമുള്ളതും എന്നാല്‍ ഉന്നത നിലവാരമുള്ളതുമായ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത വര്‍ധിച്ചുവരുന്ന ഘട്ടത്തിലാണ് പുതിയ കോഴ്‌സുകള്‍ ആരംഭിച്ചത്. ഇടക്കാലത്ത് പഠനം നിര്‍ത്തി തിരികെ വരുന്നവര്‍ക്കും വിശ്വസനീയമായ വിദൂര വിദൂരവിദ്യാഭ്യാസ സാധ്യതകള്‍ തേടുന്നവര്‍ക്കും ഇത് പ്രയോജനപ്പെടും.
LAST UPDATED: Oct 29, 2024

പരിപാടിയില്‍ കോഴ്‌സിന്റെ പ്രാധാന്യത്തെ കുറിച്ച് ലേണ്‍വൈസ് സി.ഇ.ഒ റഹീസ് മോന്‍ വിശദീകരിച്ചു. ഡിസ്റ്റന്‍സ് മോഡില്‍ പഠനം ആഗ്രഹിക്കുന്ന ആര്‍ക്കും ലേണ്‍വൈസിന്റെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. വീട്ടമ്മമാരടക്കം പാതിവഴിയില്‍ പഠനം നിര്‍ത്തിയ നിരവധിപേര്‍ ഇന്ന് കേരളത്തിലുണ്ട്. അവരില്‍ വലിയൊരു വിഭാഗവും തുടര്‍പഠനം ആഗ്രഹിക്കുന്നവരാണ്. അങ്ങനെയുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച കോഴ്‌സുകളാണ് ലേണ്‍വൈസ് വിഭാവനം ചെയ്യുന്നത്. ഇഗ്നോ കോഴ്‌സുകള്‍ ഏറ്റവും മികച്ച രീതിയില്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പിന്തുണ ലേണ്‍വൈസ് ഉറപ്പാക്കുന്നു. പാഠ്യപദ്ധതി പ്രകാരമുള്ള എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സപ്പോര്‍ട്ട് സിസ്റ്റമായി ലേണ്‍വൈസിന്റെ കോഴ്‌സുകള്‍ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര വിഷയങ്ങളിലെ വിദൂര വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുന്നു
കോവിഡാനന്തര കാലത്ത് ഉയര്‍ന്നുവന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ സാധ്യതകള്‍ പരമ്പരാഗത വിദ്യാഭ്യാസ രീതിയുടെ അതിരുകള്‍ മാറ്റിവരച്ചുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷകനായിരുന്ന ഡോ. ജാബിര്‍ അഭിപ്രായപ്പെട്ടു. ഇഗ്നോയുടെ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ഉന്നത സ്ഥാപനങ്ങളുടെ ലാബുകള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി, പ്രായോഗിക പരീക്ഷകള്‍ നടത്തുന്നു. 21-ാം നൂറ്റാണ്ടില്‍ ജോലി ഉറപ്പാക്കാനായി ആവശ്യമുള്ള നൈപുണികള്‍ കൂടി ഈ കോഴ്‌സുകള്‍ ഉറപ്പാക്കുന്നു. അധ്യാപനം, ഗവേഷണം, മറ്റ് പൊതു -സ്വകാര്യ മേഖലകളിലെ തൊഴിലുകള്‍ എന്നിവക്കെല്ലാം പഠിതാക്കളെ പ്രാപ്തരാക്കുന്ന കോഴ്‌സുകളാണ് ഇന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലേണ്‍വൈസ് ടീമിന്റെ പ്രയത്‌നത്തിന് അഭിനന്ദനം
പുതിയ കോഴ്‌സുകള്‍ യാഥാര്‍ഥ്യമാക്കിയ ലേണ്‍വൈസ് ടീമിനെ ഡയറക്ടര്‍ നൗഫല്‍ അലി അഭിനന്ദിച്ചു. ഇടവേളക്കു ശേഷം തിരികെ പഠനത്തിലേക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമാണ് ലേണ്‍വൈസ് ഒരുക്കുന്ന ഫൗണ്ടേഷനല്‍ വര്‍ക്‌ഷോപ്, കരിയര്‍ ഡെവപ്‌മെന്റ് സെഷനുകള്‍ അടക്കമുള്ള സംവിധാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സയന്‍സ് കോഴ്‌സുകള്‍ക്ക് ടാര്‍ഗെറ്റഡ് മെന്റര്‍ഷിപ്പോടെയുള്ള പ്രോഗ്രാമാണ് ലഭ്യമാക്കുന്നതെന്ന് സി.എക്‌സ്.ഒ ഇ.കെ. ലിന്‍സി പറഞ്ഞു. കോഴ്‌സുകള്‍ക്കായി പരിചയസമ്പന്നരായ പുതിയ അധ്യാപകരുടെ സേവനം ലഭ്യമാക്കുമെന്ന് അക്കാദമിക് അഫയേഴ്‌സ് ഹെഡ് അശോക് മേനോന്‍ അറിയിച്ചു. ലേണ്‍വൈസ് ടീം ഒരു കുടുംബമായി പ്രവര്‍ത്തിച്ചതിന്റെഫലമായാണ് പുതിയ കോഴ്‌സുകള്‍ വേഗത്തില്‍ ലോഞ്ച് ചെയ്യാനായതെന്ന് എച്ച്.ആര്‍ പ്രതിനിധി അശ്വതി പറഞ്ഞു. അക്കാദമിക് കൗൺസിലർ സാബിഖ്, പഠിതാക്കളുടെ ഇടപെടലുകളിൽ നിന്നുള്ള ഉൾക്കാഴ്‌ചകൾ പങ്കിടുകയും, വിശ്വസനീയവും പിന്തുണ നൽകുന്നതുമായ ഒരു പ്ലാറ്റ്‌ഫോമെന്ന നിലയിൽ, ലേർൺവൈസിന് പുതിയ കോഴ്‌സുകളെല്ലാം തന്നെ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന പൂർണ്ണ ബോധ്യമുണ്ടെന്നും പറഞ്ഞു.
പുതിയ കോഴ്‌സുകള്‍ വരുന്നതോടെ ലേണ്‍വൈസിന്റെ സേവനം കൂടുതല്‍ ആളുകളിലേക്ക് കൂടിയാണ് എത്തിച്ചേരുക.
എല്ലാവര്‍ക്കും ലഭ്യമാകുന്ന, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഫലപ്രദമായ വിദ്യാഭ്യാസം പുതിയ കോഴ്‌സുകളിലൂടെ ലേണ്‍വൈസ് ഉറപ്പാക്കുന്നു. ഇഗ്നോയുടെ മികച്ച പാഠ്യപദ്ധതിയും ഓണ്‍ലൈന്‍ സാധ്യതകളും സംയോജിപ്പിച്ച് വിദ്യാഭ്യാസ രംഗത്തെ വിടവുകള്‍ നികത്തി കരുത്താര്‍ന്ന പുതുതലമുറ ശാസ്ത്ര സാങ്കേതിക പ്രൊഫഷനലുകളെ വാര്‍ത്തെടുക്കുകയാണ് ലേണ്‍വൈസിന്റെ ലക്ഷ്യം.
Want to share this article?
Your mobile number will not be published. Required fields are marked *